ലോറികൾ കൂട്ടിയിടിച്ചു: എസി റോഡിൽ ഗതാഗത സ്തംഭനം

09:29 PM Mar 21, 2017 | Deepika.com
ആലപ്പുഴ: എസിറോഡിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചതിനെതുടർന്നു ഗതാഗതം തടസപ്പെട്ടു. പള്ളാത്തുരുത്തി പാലത്തിനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. നെല്ല് കയറ്റുന്നതിനായി കുട്ടനാട്ടിലേക്കു വരികയായിരുന്ന റൈസ്മിൽ ലോറിയിൽ എതിർദിശയിൽവന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളിലും സഞ്ചരിച്ചിരുന്നവർക്കു പരിക്കില്ല. അപകടത്തിൽപെട്ട വാഹനങ്ങൾ റോഡിന്റെ മധ്യഭാഗത്തായിരുന്നതിനാൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പോലീസും ഫയർഫോഴ്സും ചേർന്നു ഏറെ പണിപ്പെട്ടാണ് വാഹനങ്ങൾ റോഡരികിലേക്കു മാറ്റിയത്.