മാർച്ചും ധർണയും

09:29 PM Mar 21, 2017 | Deepika.com
ചേർത്തല: ശ്രീകണ്ഠമംഗലം സർവീസ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷത്തിൽ വിജയിച്ച് അധികാരത്തിലേറിയ ഭരണസമിതിയെ മൂന്നുമാസം തികയും മുമ്പ് അന്യായമായി സസ്പെൻഡ് ചെയ്ത എൽഡിഎഫ് ഗവൺമെൻറിന്റെ നടപടിക്കെതിരേ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് ചേർത്തലയിലേക്ക് മാർച്ചും ധർണയും നടത്തി.

ഡിസിസി പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വി. തോമസ് അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതിയംഗം സി.കെ. ഷാജിമോഹൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.ആർ. രാജേന്ദ്രപ്രസാദ്, നവപുരം ശ്രീകുമാർ, ആർ. ശശിധരൻ, ടി. സുബ്രഹ്മണ്യദാസ്, എസ്. കൃഷ്ണകുമാർ, ടി.എച്ച്. സലാം, സി.ഡി. ശങ്കർ, എം.കെ. ജിനദേവ്, ജോണി തച്ചാറ മുനിസിപ്പൽ ചെയർമാൻ ഐസക് മാടവന, കെ.ജെ. സണ്ണി, കെ.കെ. വരദൻ, ബി. ഭാസി, എം. റോക്കി, കെ. ദേവരാജൻപിള്ള, ഗോപി കണ്ണാട്ടുകരി, എം.ജി. തിലകൻ, കെ.വി. വിജയൻ, പി. ഉണ്ണികൃഷ്ണൻ, എം.എ. രതീഷ്, എസ്.ടി. റജി, ബേബി കമലം തുടങ്ങിയവർ പ്രസംഗിച്ചു.