കെട്ടിട നികുതി അദാലത്ത്

09:29 PM Mar 21, 2017 | Deepika.com
ചേർത്തല: സിഎംസി 33–ാം വാർഡിലെ കെട്ടിടങ്ങളുടെ നികുതി അടയ്ക്കുന്നതിനും കുടിശിക അടയ്ക്കുന്നതിനും അദാലത്ത് 26നു രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കൗൺസിലർ സി.കെ. ഉണ്ണികൃഷ്ണന്റെ വസതിയിൽ നടത്തും. എല്ലാവരും അവസരം പ്രയോജനപ്പെടുത്തി പിഴപ്പലിശ ഉൾപ്പടെയുള്ള ഇളവുകൾ കൈപ്പറ്റണമെന്ന് മുനിസിപ്പൽ ചെയർമാൻ ഐസക് മാടവന അറിയിച്ചു.