തൊഴിൽ രഹിത വേതന വിതരണം

09:29 PM Mar 21, 2017 | Deepika.com
പുളിങ്കുന്ന്: പുളിങ്കുന്ന് ഗ്രാാമപഞ്ചായത്തിലെ തൊഴിൽ രഹിത വേതനവിതരണം നാളെ മുതൽ 25 വരെ നടക്കും. ഗുണഭോക്‌താക്കൾ രാവിലെ 11 മുതൽ മൂന്നു വരെയുള്ള സമയത്ത് റേഷൻ കാർഡ്, വേതനവിതരണ കാർഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, എസ്എസ്എൽസി ബുക്ക്, അസൽ ടിസി, ആധാർ കാർഡ് എന്നിവയുടെ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണമെന്നു സെക്രട്ടറി അറിയിച്ചു.

മുട്ടാർ: മുട്ടാർ ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം ഇന്നും നാളെയുമായി നടക്കും. ഗുണഭോക്‌താക്കൾ ആവശ്യമായ രേഖകളുമായി രാവിലെ 10 മുതൽ മൂന്നുവരെയുള്ള സമയത്ത് ഗ്രാമപഞ്ചായത്തോഫീസിൽ എത്തി കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.

രാമങ്കരി: രാമങ്കരി ഗ്രാമപഞ്ചായത്തിലെ തൊഴിൽ രഹിത വേതനവിതരണം നാളെ നടക്കും. ഗുണഭോക്‌താക്കൾ രാവിലെ 11 മുതൽ മൂന്നു വരെയുള്ള സമയത്ത് ആവശ്യമായ രേഖകളുമായി ഹാജരായി വേതനം കൈപ്പറ്റണമെന്നു സെക്രട്ടറി അറിയിച്ചു.

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും തൊഴിൽരഹിതവേതനം കൈപ്പറ്റുന്ന ഗുണഭോക്‌താക്കൾ അസൽ രേഖകൾ സഹിതം 24, 25 തീയതികളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ ഓഫീസിൽ നേരിട്ടെത്തി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. ചേർത്തല: തൈക്കാട്ടുശേരി പഞ്ചായത്തിലെ തൊഴിൽരഹിതവേതനം ഇന്നു രാവിലെ 10 മുതൽ 3.30 വരെ വിതരണം ചെയ്യും. കുത്തിയതോട്, കോടംതുരുത്ത് ഗ്രാമപഞ്ചായത്തിൽ 23, 24 തീയിതികളിൽ രാവിലെ 11 മുതൽ വേതനം വിതരണം ചെയ്യും.