വിവരശേഖരണം തുടങ്ങി

09:29 PM Mar 21, 2017 | Deepika.com
ചേർത്തല: ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി പട്ടണക്കാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഭവനസന്ദർശനവും വിവരശേഖരണത്തിനു തുടക്കമായി. ഗാനരചിതാവ് രാജീവ് ആലുങ്കലിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ച് ചേർത്തല ഡിവൈഎസ്പി വൈ.ആർ. റസ്റ്റം പദ്ധതി ഉദ്ഘാടനം ചെയ്തു. കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ കെ.സജീവ്, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് സ്‌ഥിരം സമിതിയംഗങ്ങളായ ജെ. ജഗദീഷ്, ചന്ദ്രിക, തുടങ്ങിയർ പ്രസംഗിച്ചു