അപേക്ഷ ക്ഷണിച്ചു

09:29 PM Mar 21, 2017 | Deepika.com
ആലപ്പുഴ: സംസ്‌ഥാന ദാരിദ്ര്യ നിർമാർജന മിഷൻ–കുടുംബശ്രീ ആലപ്പുഴ ജില്ലയിൽ ജില്ലാമിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡസ്കുകളിൽ കരാർ അടിസ്‌ഥാനത്തിലുള്ള വിവിധ ഒഴിവുകളിലേക്കു യോഗ്യരായ കുടുംബശ്രീ അംഗങ്ങളിലെ വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഒരുവർഷത്തെ കരാർ വ്യവസ്‌ഥയിൽ നിയമിക്കപ്പെടുന്നതിനു യോഗ്യരും പരിചയ സമ്പന്നരുമായവർക്കു അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവസഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ, കുടുംബശ്രീ, വലിയകുളം, ആലപ്പുഴ–688001 എന്ന വിലാസത്തിൽ 31നു മുമ്പ് ലഭിക്കണം. ആപേക്ഷാ ഫോറം ംംം.സൗറൗായമവെൃലല.ീൃഴ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.