മരിയൻ കൺവൻഷൻ

09:29 PM Mar 21, 2017 | Deepika.com
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ മേയ് പത്തുമുതൽ 14 വരെ ഫൊറോനതല മരിയൻ കൺവൻഷൻ നടക്കും. ഫാത്തിമായിൽ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള കൺവൻഷന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. പള്ളി അങ്കണത്തിൽ ചേർന്ന യോഗത്തിൽ വികാരി റവ. ഡോ. പോൾ വി മാടൻ അധ്യക്ഷത വഹിച്ചു.

സഹവികാരി ഫാ. തോമസ് മൈപ്പാൻ, ട്രസ്റ്റി ടി.കെ. തോമസ്, പാരീഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ സാജു തോമസ്, ജനറൽ സെക്രട്ടറി ജെയിംസ് ചെത്തിക്കാട്, ട്രഷറർ എൻ.ജെ. വർഗീസ്, പാരീഷ് കൗൺസിൽ സെക്രട്ടറി ഷാജു മൈലോത്ത്, തദേവൂസ് പരത്തിപ്പറമ്പിൽ, മനോജ് ജോസഫ്, സിസ്റ്റർ മരിയ ലൂസി, സിസ്റ്റർ ടെസ്ലിൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഷാജു മൈലോത്ത്–ജനറൽ കൺവീനർ, വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരായി സിസ്റ്റർ മരിയ ലൂസി–മധ്യസ്‌ഥ പ്രാർഥന, സിസ്റ്റർ വീഡ–ലിറ്റർജി, എൻ.ജെ വർഗീസ്–ഫിനാൻസ്, ജെയിംസ് ചെത്തിക്കാട്–റിസപ്ഷൻ ആൻഡ് ഫുഡ്, സാബു വർഗീസ്–പബ്ലിസിറ്റി, സിസ്റ്റർ ടെസ്ലിൻ–ജപമാലറാലി, ജോമോൻ കണിശേരി–വിളംബരജാഥ, സോജൻ ഉമാപറമ്പിൽ–ലൈറ്റ് ആൻഡ് സൗണ്ട്, പി.എ. ജോച്ചൻ–ഗതാഗതം എന്നിവരെ തെരഞ്ഞെടുത്തു.