നി​യ​മ​ങ്ങ​ൾ സാ​മൂ​ഹ്യ മു​ന്നേ​റ്റ​ത്തി​നു വേ​ണ്ടി​യാ​വ​ണം: ക​ള​ക്ട​ർ

02:01 AM Mar 21, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്:​നി​യ​മ​ങ്ങ​ൾ സാ​മൂ​ഹ്യ​മു​ന്നേ​റ്റ​ത്തി​ന് ഉ​ത​കു​ന്ന​താ​ക​ണ​മെ​ന്നും എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളും നി​യ​മം സം​ബ​ന്ധി​ച്ച് ബോ​ധ​വാ​ൻ​മാ​രാ​കേ​ണ്ട​തു​ണ്ടെ​ന്നും അ​വ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​ന് സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ ശ​ക്ത​മാ​ക്കു​ക​യാ​ണ് പ​രി​ഹാ​ര​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ കെ.​ജീ​വ​ൻ​ബാ​ബു പ​റ​ഞ്ഞു. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ.​ജി.​സൈ​മ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ഗ​വ. പ്ലീ​ഡ​ർ പി.​വി.​ജ​യ​രാ​ജ​ൻ, ബാ​ർ അ​സോ​സി​യേഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​എ​ൻ.​അ​ശോ​ക‌്കു​മാ​ർ, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ഹ​രി​ശ്ച​ന്ദ്ര നാ​യി​ക് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം. ​നാ​രാ​യ​ണ​ൻ, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​സ​ന്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, പോ​ലീ​സ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ എം.​പി.​സ​ജി​ത് സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ആ​ഫീ​സ​ർ കെ.​കെ.​ഷാ​ജു ന​ന്ദി​യും പ​റ​ഞ്ഞു