ജി​ല്ലാ ആ​ദി​വാ​സി ക​ലോ​ത്സ​വം 25ന് ​ചാ​മ​ക്കു​ഴി​യി​ൽ

02:01 AM Mar 21, 2017 | Deepika.com
രാ​ജ​പു​രം: ജി​ല്ലാ ആ​ദി​വാ​സി ക​ലോ​ത്സ​വം 25ന് ​ചാ​മ​ക്കു​ഴി​യ​ൽ ന​ട​ക്കു​മെ​ന്ന് ആ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കേ​ര​ള സ​ർ​ക്കാ​ർ സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ​യും കേ​ര​ള ഫോ​ക്‌ലോ​ർ അ​ക്കാ​ദ​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ചാ​മ​ക്കു​ഴി ഏ​കെ​ജി സ്മാ​ര​ക ക​ലാ​വേ​ദി​യു​ടെ​യും ദ്രാ​വി​ഡ ക​ലാ​സ​മി​തി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ക​ലാ​രൂ​പ​ങ്ങ​ൾ ഏതൊ​ക്കെ​യെ​ന്നും അ​ത് സ​മൂ​ഹ​ത്തി​ൽ ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​മെ​ന്തെ​ന്നും ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഏ​കദി​ന ജി​ല്ലാ ആ​ദി​വാ​സി ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വൈ​കു​ന്നേ​രം ആ​റു മു​ത​ൽ നാ​ട​ൻ​ക​ലാ​മേ​ള, മു​ളം​ചെ​ണ്ട, എ​രു​ത്ക​ളി, മം​ഗ​ലം​ക​ളി, ഇ​രു​ള നൃ​ത്തം, മ​ല​പ്പു​ല​യാ​ട്ടം, കെ​ന്ത്രോ​ൻ പാ​ട്ട്, നാ​ട​ൻ​പാ​ട്ട് എ​ന്നി​വ അ​വ​ത​രി​പ്പി​ക്കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വൈ​കു​ന്നേ​രം അ​ഞ്ചി​ന് എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
കേ​ര​ള ഫോ​ക‌്ലോ​ർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സി.​ജെ.​കു​ട്ട​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ൽ മം​ഗ​ലം​ക​ളി ക​ലാ​കാ​ര​ൻ​മാ​രാ​യ എം.​എ​സ്.​മാ​ധ​വ​ൻ, മാ​രി​ച്ചി കാ​ലി​ച്ചാ​ന​ട​ക്കും, നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​രി ഉ​ന്പി​ച്ചി ബാ​നം, തെ​യ്യം ക​ലാ​കാ​ര​ൻ ക​ണ്ണ​ൻ മ​യ്യ​ങ്ങാ​നം, മു​ളം​ചെ​ണ്ട ക​ലാ​കാ​ര​ൻ രാ​മ​ൻ മൂ​പ്പി​ൽ എ​ന്നി​വ​രെ ആ​ദ​രി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് സി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, അം​ഗം എം.​അ​നീ​ഷ് കു​മാ​ർ, സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ സി.​രാ​ജേ​ന്ദ്ര​ൻ, സി.​കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.