നോ​യ​ൽ ടോ​മി​നെ​തി​രേ ആ​രോ​പ​ണം; പ​രാ​തി ന​ൽ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ

02:00 AM Mar 21, 2017 | Deepika.com
രാ​ജ​പു​രം: ക​ഐ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ രം​ഗ​ത്ത്. നോ​യ​ലി​ന്‍റെ വി​ദ്യാ​ഭ്യാ​സം സം​ബ​ന്ധി​ച്ചും ക​ഐ​സ് യു ​വി​ൽ അം​ഗ​ത്വം ന​ല്കി​യ​വ​രി​ൽ എ​സ്എ​ഫ്്ഐ, എം​എ​സ്എ​ഫ്, എ​ബ​വി​പി പ്ര​വ​ർ​ത്ത​ക​രു​ണ്ടെ​ന്നു​മാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. മു​ന്നാ​ട് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന നോ​യ​ൽ സു​ള്ള്യ​യി​ൽ എ​ൽ​എ​ൽ​ബി ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.
നോ​യ​ൽ ര​ണ്ട് എ​സ്എ​ഫ്ഐ​ക്കാ​ർ​ക്കും ര​ണ്ട് എം​എ​സ്എ​ഫു​കാ​ർ​ക്കും ഒ​രു എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നും ക​ഐ​സ്യു​വി​ൽ അ​ഗം​ത്വം ന​ല്കി​യ​താ​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.
യ​ഥാ​ർ​ഥ ക​ഐ​സ്യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് അം​ഗ​ത്വം ന​ൽ​കാ​തെ മ​റ്റു​ള്ള​വ​ർ​ക്ക് അം​ഗ​ത്വം ന​ൽ​കി സ​ജീ​വ അം​ഗ​ത്വം നേ​ടി​യ നോ​യ​ലി​നെ​തി​രെ പ​രാ​തി ന​ൽ​കു​മൊ​ണ്് സ​ജി പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, ടി.​കെ. കു​ര്യ​ൻ, സു​രേ​ഷ് ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.