ശാ​സ്ത്ര സാ​ങ്കേ​തി​ക സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും നീ​ലേ​ശ്വ​ര​ത്ത്

02:00 AM Mar 21, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ചീ​മേ​നി​യി​ലെ തൃ​ക്ക​രി​പ്പൂ​ർ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നും നാ​ളെ​യും ശാ​സ്ത്ര സാ​ങ്കേ​തി​ക സ​മ്മേ​ള​നം ന​ട​ക്കും.
നീ​ലേ​ശ്വ​രം ന​ള​ന്ദ റി​സോ​ട്ടി​ൽ ഇ​ന്നു രാ​വി​ലെ 9.30 ന് ​വ​ട​ക​ര കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ഒ.​എ.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കം​പ്യൂ​ട്ട​ർ നെ​റ്റ് വ​ർ​ക്കിംഗി​ലെ നൂ​ത​ന സാ​ധ്യ​ത​ക​ൾ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ മു​പ്പ​തോ​ളം പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന സാ​ങ്കേ​തി​ക സ​മ്മേ​ള​ന​ത്തി​ൽ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റി​ലേ​റെ​പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി​നോ​ദ് പൊ​ട്ട​ക്കു​ള​ത്ത്, കം​പ്യൂ​ട്ട​ർ വി​ഭാ​ഗം മേ​ധാ​വി കെ.​ഷീ​ന, ഐ​ടി വി​ഭാ​ഗം മേ​ധാ​വി എ​സ്.​എ​ൻ.​സ​ന്തോ​ഷ്, പ്ര​ഫ.​എ.​പി.​റ​ഫീ​ഖ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ.​എ​ൻ.​മു​ഹ​മ്മ​ദ് സ​ജീ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു സ​മ്മേ​ള​നം സ​മാ​പി​ക്കും.