ചപ്പാരപ്പടവ്: ഓട്ടോയിൽ ടിപ്പർ ലോറിയിടിച്ച് ഓട്ടോ തകർന്നു. ഇന്നലെ രാവിലെ 11ഓടെ മടക്കാടായിരുന്നു സംഭവം.
നാടുകാണി-ഒടുവള്ളി റോഡിൽ മടക്കാട് ടൗണിലെ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി പിന്നോട്ട് വന്നതിനെ തുടർന്നായിരുന്നു അപകടം.
ഓട്ടോയിൽ ഡ്രൈവറോ യാത്രക്കാരും ഇല്ലാത്തതിനാൽ അപകടം ഒഴിവായി. സമീപത്തുള്ള മരത്തിൽ ഇടിച്ചുനിന്ന ഓട്ടോറിക്ഷ പൂർണമായി തകർന്നു. ബാലേശുഗിരിയിലെ രൂപേഷിന്റേതാണ് തകർന്ന ഓട്ടോ.
നിർത്തിയിട്ട ഓട്ടോയിൽ ടിപ്പർലോറിയിടിച്ചു
01:56 AM Mar 21, 2017 | Deepika.com