ചെറുപുഴ: നിർദിഷ്ട മലയോര ഹൈവേയുടെ നിർമണം മന്ദഗതിയിലായതുമൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു പ്രദേശവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. പൊതുമരാമത്ത്, കെഎസ്ഇബി വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിച്ച് റോഡിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു മഞ്ഞക്കാട് ജൂബിലി ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ജനകീയ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് അധികൃതർക്ക് പരാതി നല്കുവാനും നടപടികൾ ഉണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും അറിയിച്ചു. എൻ.എസ്.ശിവൻ അധ്യക്ഷത വഹിച്ചു.
കുതിരുമ്മൽ ദാമോദരൻ, ഓസ്റ്റിൻ ചെറുപുഴ, ജോർജ്ജ് ചിറവയൽ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.ശിവൻ കൺവീനറും കുതിരുമ്മൽ ദാമോദരൻ ചെയർമാനായും 101 അംഗ അക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
മലയോര ഹൈവേ: നാട്ടുകാര് പ്രത്യക്ഷ സമര രംഗത്തേക്ക്
01:56 AM Mar 21, 2017 | Deepika.com