ചെറുപുഴ: 23 മുതൽ 27വരെ നടക്കുന്ന പുളിങ്ങോം മഖാം ഉറൂസിനോടനുബന്ധിച്ചു ദാറുൽ അസ്ഹർ ശരീ അത്ത് കോളജിന്റെ സനദ് ദാന സമ്മേളനം നടക്കും. സമ്മേളനത്തിന്റെപ്രചാരണത്തിനായി പ്രചാരണ വാഹനജാഥ ഇന്ന് ആരംഭിക്കും.
രാവിലെ ഒമ്പതിനു കാസർഗോഡ് മാലിക് ദീനാർ മഖാം പരിസരത്തു നിന്നാരംഭിക്കും. അൽ അസ്ഹർ പ്രസിഡന്റ് സയ്യിദ് ഹുസൈൻകോയ തങ്ങൾ അൽ അസ്ഹരിക്ക് പതാക കൈമാറി എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ.ഖത്തർ ഇബ്രാഹിം ഹാജി ജാഥ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ ശൈഖുന പി.കെ.അബൂബക്കർ ഫൈസി അധ്യക്ഷനാകും. മഷ്ഹൂർ ആറ്റക്കോയ തങ്ങൾ, എ.ജി.ഇബ്രാഹിം ഹാജി, കൈപ്പറ്റ അബ്ദുള്ള ബാഖവി, അബ്ദുൾ റസാഖ് റഹ്മാനി, ശമീർ അസ്ഹരി, മുനീർ ദാരിമി, കബീർ ഫൈസി ചെറുകോട് തുടങ്ങിയവർ പ്രസംഗിക്കും.
കാസർഗോഡ് ജില്ലയിലെ സ്വീകരണത്തിനു ശേഷം വൈകുന്നേരം തൃക്കരിപ്പൂരിൽ സമാപിക്കും.
നാളെ പയ്യന്നൂരിൽ നിന്നും ആരംഭിക്കുന്ന ജാഥ കണ്ണൂർ ജില്ലയിലെ സ്വീകരണത്തിനു ശേഷം വൈകുന്നേരം പുളിങ്ങോം മഖാം ഷെരീഫിൽ സമാപിക്കും.
സനദ് ദാന സമ്മേളനം; പ്രചാരണ വാഹനജാഥ ഇന്നു മുതൽ
01:55 AM Mar 21, 2017 | Deepika.com