ചെറുപുഴ: പാടിയോട്ടുചാല്‍ കൊല്ലാടയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത തൂണിൽ ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടോടെ ചീർക്കാടായിരുന്നു അപകടം.
ആയന്നൂര്‍ സ്വദേശികളായ ചക്കുംതൊട്ടിയില് വിശാല്‍ (20), അഭിനവ് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാടിയോട്ടുചാലില്‍ നിന്നും കൊല്ലാട വഴി പാറക്കടവിലേക്ക് വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
കാര്‍ നിയന്ത്രണം വിട്ട് രണ്ടുപേര്‍ക്ക് പരിക്ക്
01:55 AM Mar 21, 2017 | Deepika.com