കണ്ണൂർ: കണ്ണൂരിലെ സംഘപരിവാർ പ്രവർത്തകർക്കുനേരേയുള്ള അക്രമങ്ങൾക്കു പിന്നിൽ സിപിഎം ജില്ലാസെക്രട്ടറി പി. ജയരാജൻ തീറ്റിപ്പോറ്റുന്ന രാഷ്ട്രീയഗുണ്ടകളാണെന്നും ജയരാജനെ നിയന്ത്രിച്ചില്ലെങ്കിൽ പിണറായിക്ക് അധികകാലം മുഖ്യമന്ത്രി പദത്തിൽ തുടരാൻ കഴിയില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ.
തളാപ്പ് ഭജനമുക്കിൽ ബിജെപി നേതാവ് സുശീൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ സംരക്ഷിക്കുന്ന കണ്ണൂർ ഡിവൈഎസ്പിയെ മാറ്റുക, സുശീൽ വധശ്രമക്കേസിൽ പി. ജയരാജൻ-ധീരജ് ബന്ധം അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാർക്സിസ്റ്റ് അക്രമവിരുദ്ധ സമിതി കണ്ണൂർ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ സിപിഎം ക്രിമിനലുകളെ കുറിച്ച് പോലീസിന് വ്യക്തമായി അറിയാം.
പി. ജയരാജനു മൂക്കുകയറിടാൻ പിണറായി തയാറാകണം: കെ. സുരേന്ദ്രൻ
01:55 AM Mar 21, 2017 | Deepika.com