കണ്ണൂർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) യുടെ കണ്ണൂർ ബ്രാഞ്ചിന്റെ 2017-18 വർഷത്തെ ഭാരവാഹികളായി ടി.കെ. രജീഷ്-ചെയർമാൻ, കെ.കെ. വിജയൻ-വൈസ് ചെയർമാൻ, സാജു ശ്രീധരൻ-സെക്രട്ടറി, പി.ജെ. റജി-ട്രഷറർ, ടി. ശ്രീജിത്ത്-സ്റ്റുഡന്റ് വിംഗ് സികാസ ചെയർമാൻ, പി. മോഹൻ-മാനേജിംഗ് കമ്മിറ്റി അംഗം എന്നിവർ സ്ഥാനമേറ്റു.
മലബാർ റസിഡന്‍സിയിൽ നടന്ന ചടങ്ങിൽ കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവ് മുഖ്യാതിഥിയായിരുന്നു. കെ.കെ. മാരാർ മുഖ്യപ്രഭാഷണം നടത്തി. സികാസയുടെ മാഗസിൻ 'ഓഫ് ബീറ്റ്' പ്രകാശനവും കണ്ണൂർ റേഞ്ച് ഐജി നിർവഹിച്ചു. പി. മോഹൻ, ടി.കെ. രജീഷ്, യു. മോഹനൻ, കെ.കെ. വിജയൻ, സുചിത്ര മോഹൻ, സാജു ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. സ്ഥാനാരോഹണചടങ്ങിനു ശേഷം സിഎ വിദ്യാർഥികളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
ഭാരവാഹികൾ സ്ഥാനമേറ്റു
01:55 AM Mar 21, 2017 | Deepika.com