കണ്ണൂർ: കണ്ണൂർ സർവകലാശാല നാഷണൽ സർവീസ് സ്കീമും സംസ്ഥാന എക്സൈസ് വകുപ്പും സംയുക്തമായി മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ലഹരിവിരുദ്ധ കലാജാഥ സംഘടിപ്പിക്കുന്നു. കലാജാഥയുടെ ഔപചാരിക ഉദ്ഘാടനം ഇന്നു രാവിലെ പത്തിനു പിലാത്തറ സെന്റ് ജോസഫ് കോളജിൽ നടക്കുന്ന ചടങ്ങിൽ കണ്ണൂർ ഡിവിഷൻ ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.വി സുരേന്ദ്രൻ നിർവഹിക്കും.
പിലാത്തറ സെന്റ് ജോസഫ് കോളജ് സോഷ്യൽവർക്ക് വിഭാഗം തലവൻ ടോമി ജേക്കബ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ കണ്ണൂർ സർവകലാശാല അസിസ്റ്റന്റ് രജിസ്ട്രാർ കെ.പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കലാജാഥ പര്യടനവേളയിൽ ഒൻപതു കോളജുകൾ സന്ദർശിക്കും. കലാജാഥ 23 ന് താവക്കരയിൽ സമാപിക്കും.
ലഹരിവിരുദ്ധ കലാജാഥ ഇന്നു മുതൽ
01:53 AM Mar 21, 2017 | Deepika.com