തെങ്ങിൻ തൈകളും ബഡ്ജാതികളും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു
01:45 AM Mar 21, 2017 | Deepika.com
അയിരൂർ: നോർത്ത് കുത്തിയതോട് കളത്തിൽകടവ് റോഡിൽ സെന്റ് ജോർജ് കപ്പേളയ്ക്കു സമീപമുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നട്ടിരുന്ന ബഡ്ജാതികളും തെങ്ങിൻ തൈകളും സാമൂഹ്യവിരുദ്ധർ വെട്ടി നശിപ്പിച്ചു. സ്ഥലം ഉടമ ബേബി എസ്തഫാന്റെ പരാതിയെ തുടർന്നു ചെങ്ങമനാട് പോലീസ് എസ്ഐ ഗോപകുമാർ കേസെടുത്തു. മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്നു കൊണ്ടുവന്ന അത്യുത്പാദന ശേഷിയുളള ജാതി, തെങ്ങിൻ തൈകളാണ് നശിക്കപ്പെട്ടതെന്ന് ഉടമസ്ഥൻ പറഞ്ഞു.