ആലങ്ങാട്: കരുമാലൂർ പഞ്ചായത്ത് എട്ടാം വാർഡ് തടിക്കകടവ് പാലത്തിനു സമീപം സാമൂഹ്യവിരുദ്ധരുടെ ശല്യം. പഞ്ചായത്ത് ഔഷധസസ്യ കൃഷി നടത്താൻ വേലികെട്ടി തിരിച്ച സ്ഥലമാണ് സ്വകാര്യവ്യക്തിയുടെ നേതൃത്വത്തിൽ കൈയേറി നശിപ്പിച്ചത്.
പഞ്ചായത്തിന്റെ കീഴിൽ ഔഷധകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഏകദേശം 50 സെന്റ് വരുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൃഷിക്ക് വേണ്ടി വേലികെട്ടി ഒരുക്കിയിരുന്നു. പഞ്ചായത്തിന്റേയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിലാണ് കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. എന്നാൽ ഞായറാഴ്ച രാത്രിയോടെ സമീപത്ത് താമസിക്കുന്ന സ്വകാര്യവ്യക്തിയുടെ നേതൃത്വത്തിലുള്ള സംഘം വേലി പൊളിച്ചു മാറ്റുകയും, കൃഷിക്കായി ഒരുക്കിയ സ്ഥലം വൃത്തികേടാക്കുകയും ചെയ്തു. ആലങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ഔഷധകൃഷി നടത്താൻ വേലികെട്ടി തിരിച്ച സ്ഥലത്ത് സാമൂഹ്യവിരുദ്ധരുടെ കൈയേറ്റം
01:45 AM Mar 21, 2017 | Deepika.com