പെ​ൺ​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മം; ഒ​രാ​ൾ പി​ടി​യി​ൽ

01:45 AM Mar 21, 2017 | Deepika.com
പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ വീ​ട്ടി​ൽ ക​യ​റി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി. പു​ത്ത​ൻ​വേ​ലി​ക്ക​ര പു​ലി​യ​ൻ​തു​രു​ത്ത് കൊ​ച്ചു​ക​ട​വി​ൽ സ​ർ​വ​ൻ (34) നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പെ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മു​ള്ള സ​മ​യ​ത്ത് വീ​ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​ട​ന്ന ഇ​യാ​ൾ ഇ​വ​രെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​യാ​യി​രു​ന്നു.
പോ​ത്തി​നെ വ​ള​ർ​ത്തു​ന്ന​യാ​ളാ​ണ് സ​ർ​വ​ൻ. പ​രാ​തി​ക്കാ​രി​യു​ടെ വീ​ടി​നു സ​മീ​പം പോ​ത്തി​നെ തീ​റ്റാ​നും മ​റ്റു​മാ​യി വ​രാ​റു​ള്ള ഇ​യാ​ൾ വീ​ട്ടി​ൽ മു​തി​ർ​ന്ന​വ​ർ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.