വി​ശു​ദ്ധ​നാ​ട് സ​ന്ദ​ർ​ശ​ന​ത്തി​നു സ​ർ​ക്കാ​ർ സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണമെന്ന്

01:10 AM Mar 21, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം : ക്രി​സ്ത്യാ​നി​ക​ളു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ വ​സ്തു​ക്ക​ൾ നി​ല​നി​ൽ​ക്കു​ന്ന വി​ശു​ദ്ധ​നാ​ടു​ക​ളാ​യ ഇ​സ്രാ​യേ​ൽ, പാ​ല​സ്തീ​ൻ, ജോ​ർ​ദാ​ൻ, ഈ​ജി​പ്ത് എ​ന്നീ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ധാ​രാ​ളം ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ഇ​ങ്ങ​നെ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ യാ​ത്രാ​ച്ചെ​ല​വു​ക​ൾ​ക്ക് സ​ബ്സി​ഡി അ​നു​വ​ദി​ച്ചു ന​ൽ​കു​ന്നു​ണ്ട്. ഇ​തേ മാ​തൃ​ക​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും വി​ശു​ദ്ധ​നാ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ക്രി​സ്ത്യാ​നി​ക​ൾ​ക്കും യാ​ത്രാ​ച്ചെ​ല​വി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ബ്സി​ഡി അ​നു​വ​ദി​ച്ചു ന​ൽ​ക​ണ​മെ​ന്ന് പേ​ട്ട ഫൊ​റോ​ന ക​ഐ​ൽ​സി​എ നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​ബ​ർ​ട്ട് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​എ. ഫ്രാ​ൻ​സി​സ് ആ​ന്‍റ​ണി ആ​ൽ​ബ​ർ​ട്ട്, ഈ​ഡി​ത് ഇ​ഗ്നേ​ഷ്യ​സ്, ജോ​ളി എം. ​പെ​രേ​ര, നി​ർ​മ​കു​മാ​ർ രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.