സ​ന്പൂ​ർണ വൈ​ദ്യു​തീ​ക​ര​ണ പ്രഖ്യാപനം 27ന്

01:10 AM Mar 21, 2017 | Deepika.com
പേ​രൂ​ർ​ക്ക​ട: ജി​ല്ല​യി​ൽ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ്ര​ഖ്യാ​പ​നം 27ന് ​ന​ട​ത്തും. ഇ​തി​നു മു​ന്നോ​ടി​യാ​യി വൈ​ദ്യു​തീ​ക​ര​ണം സം​ബ​ന്ധി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. എ​ഡി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ വൈ​ദ്യു​തി ലൈ​ൻ വ​ലി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു വ​ന്നി​ട്ടു​ള്ള പ​രാ​തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണം. പ​രാ​തി ല​ഭി​ച്ച് നോ​ട്ടീ​സ് അ​യ​ച്ച ശേ​ഷം ഹി​യ​റിം​ഗി​നാ​യി വി​ളി​ച്ച​തി​ൽ വ​രാ​ത്ത​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഉ​ത്ത​ര​വി​റ​ക്കി വൈ​ദ്യു​തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്ക​ണം. ര​ണ്ട ു ദി​വ​സ​ത്തി​നു​ള്ളി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ക​ള​ക്ട​ർ വെ​ങ്കി​ടേ​സ​പ​തി നി​ർ​ദേ​ശി​ച്ചു.