ആര്യനാട് : ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകൾ തമ്മിലുള്ള കിടമത്സരത്തിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സൈസ് ഓഫീസ് മാറ്റം അനിശ്ചിതത്വത്തിൽ.ആര്യനാട് വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളം പന്പു ഹൗസിനു സമീപം പ്രവർത്തിച്ചു വരുന്ന എക്സൈസ് ഭരണസമിതി മുന്നിട്ടിറങ്ങി. ഇതിലേക്കായി ആനന്ദേശ്വരത്ത് കെട്ടിട നിർമാണത്തിനായി പത്തുസെന്റ് സ്ഥലം അനുവദിച്ചു. ഈ സ്ഥലത്ത് ചില സാങ്കേതിക കാരണങ്ങളാൽ കെട്ടിടം നിർമിക്കാൻ കഴിയില്ലെന്നു സർക്കാർ അധികൃതരെ അറിയിച്ചു. അധികൃതർ മറ്റ് അനുയോജ്യസ്ഥലങ്ങൾ അന്വേഷിക്കുന്നതിനൊടുവിൽ ഉഴമലയ്ക്കൽ പഞ്ചായത്തിൽ നിന്നും എക്സൈസ് ഓഫീസ് നിർമാണത്തിനുള്ള നീക്കം തുടങ്ങി.
ഉഴമലയ്ക്കൽ പഞ്ചായത്തതിർത്തിയിലെ ഏലിയാവൂർ മാർക്കറ്റിൽ 13.5 സെന്റ് സ്ഥലം വിട്ടു നൽകാനും തയ്യാറായി. ഇതിനുള്ള നടപടികൾ പുരോഗമിക്കവേ, എക്സൈസ് ഓഫീസ് നഷ്ടപ്പെടാതിരിക്കൽ ആര്യനാട് ഗ്രാമപഞ്ചായത്ത് മറ്റൊരിടം കണ്ടെത്തി. പഞ്ചായത്തുകൾ തമ്മിലുള്ള വടംവലിയിൽ എക്സൈസ് ഓഫീസ് തൽസ്ഥിതി തുടരുകയാണ്.
ആര്യനാട് എക്സൈസ് ഓഫീസ് മാറ്റം: അനിശ്ചിതത്വത്തിൽ
01:08 AM Mar 21, 2017 | Deepika.com