മുഖാമുഖം 24ന്
01:08 AM Mar 21, 2017 | Deepika.com
തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളിലും അതിനു ലഭിക്കുന്ന പലിശയിലും ചുമത്തപ്പെടേണ്ട ആദായ നികുതിയെ സംബന്ധിച്ചും പൊതു ജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ആദായ നികുതി വകുപ്പ് 24ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഒരു മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു.ആദായ നികുതി വകുപ്പിന്റെ തിരുവനന്തപുരത്തെ കവടിയാറിലുള്ള ഓഫീസിൽ വച്ചു നടത്തുന്ന ഈ മുഖാമുഖത്തിൽ പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ആദായ നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ മറുപടി നൽകും.