കോട്ടയം: ജീവിക്കാനുള്ള അവകാശം നൽകുക, സിപിഎം-പോലീസ് കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിയുടെ നേതൃത്വത്തിലുള്ള പാർട്ടി പ്രവർത്തകർ കളക്ടറുടെ ഓഫീസ് ഉപരോധിച്ചു. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്, എം.വി. ഉണ്ണികൃഷ്ണൻ, പി.ആർ. സജീവൻ, എസ്. ഹരി, ആർ. രാജേഷ്, എം.എസ്. മനു തുടങ്ങിയവർ പ്രസംഗിച്ചു.
കളക്ടറുടെ ഓഫീസ് ഉപരോധിച്ച 11 ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് കേസെടുത്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അന്യായമായി സംഘം ചേർന്നുവെന്ന വകുപ്പിലാണ് കേസ്.
കളക്ടറുടെ ഓഫീസ് ഉപരോധിച്ചു; 11 ബിജെപി പ്രവർത്തകർ അറസ്റ്റിൽ
01:01 AM Mar 21, 2017 | Deepika.com