ഗൂഡല്ലൂർ: കോത്തഗിരിയിൽ ഓടുന്ന കാറിന് തീപിടിച്ചു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
മേട്ടുപാളയത്ത് നിന്ന് കോത്തഗിരിയിലേക്ക് വരികയായിരുന്ന കാറാണ് കുഞ്ചപ്പനയിലെത്തിയപ്പോൾ തീപിടിച്ചത്. മേട്ടുപാളയം സ്വദേശികളായ ഖാജാ മൊയ്തീൻ, ഷംസുദ്ധീൻ, ഫർസിന, നസീർ, മഹ്റുന്നീസ, റഹ്മത്തുള്ള എന്നിവരാണ് കാറിലുണ്ടായിരുന്നത്. കോത്തഗിരിയിലെ ബന്ധുവീട്ടിലേക്ക് എത്തിയതായിരുന്നു സംഘം. പിന്നീട് വിവരമറിഞ്ഞ് അഗ്നിശമന സേനയും, പോലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്.
ഓടുന്ന കാറിന് തീപിടിച്ചു: യാത്രക്കാർ രക്ഷപ്പെട്ടു
12:41 AM Mar 21, 2017 | Deepika.com