പു​ൽ​പ്പ​ള്ളി പോ​ലീ​സ് ലോ​ക്ക​പ്പ് മ​ർ​ദ്ദ​നം: പോ​ലീ​സു​കാ​ർ​ക്കെ​തിരേ കേ​സെ​ടു​ത്തു

12:40 AM Mar 21, 2017 | Deepika.com
മാ​ന​ന്ത​വാ​ടി: പോ​ലീ​സു​കാ​ര​നെ മ​ർ​ദ്ദി​ച്ചു​വെ​ന്നാ​രൊ​പി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്ഐ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
പു​ൽ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 13ന് ​തൊ​ട്ടി​ൽ​പ്പാ​ലം ഓ​ട്ടേ​രി​ക്കു​ന്നേ​ൽ റോ​യി തോ​മ​സി​നെ​യാ​ണ് പോ​ലീ​സ് മ​ർ​ദ്ദി​ച്ച​ത്. ലോ​ക്ക​പ്പ് മ​ർ​ദ്ദ​ന​ത്തി​ൽ റോ​യി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. റോ​യി​യെ കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
റോ​യി​യു​ടെ മൊ​ഴി പ്ര​കാ​രം പു​ൽ​പ്പ​ള്ളി സി​ഐ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തു. പു​ൽ​പ്പ​ള്ളി സ്റ്റേ​ഷ​നി​ലെ അ​ഡീ​ഷ​ണ​ൽ എ​സ്ഐ​യു​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഐ​പി​സി 506, 323, 324, 326 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേസ്.