ബൈ​പാ​സ് വി​ക​സ​ന​ത്തി​ന്‍റെ പൊ​ൻ​തൂ​വ​ൽ: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ

12:40 AM Mar 21, 2017 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി​യു​ടെ വി​ക​സ​ന​ത്തി​ന്‍റെ മ​റ്റൊ​രു പൊ​ൻ​തൂ​വ​ലാ​ണ് മി​നി ബൈ​പാ​സെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ. ന​ഗ​ര​സ​ഭ​യി​ൽ ഇ​നി​യും വി​ക​സ​ന​ങ്ങ​ൾ എ​ത്തേ​ണ്ട​തു​ണ്ട്. മ​റ്റൊ​രു ചി​ര​കാ​ല സ്വ​പ്ന​മു​ണ്ട്. എ​ൻ​എ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബൈ​പാ​സ്. തി​രു​നെ​ല്ലി മു​ത​ൽ ദൊ​ട്ട​പ്പ​ൻ​കു​ളം വ​രെ​യു​ള്ള ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം.
എ​ന്നാ​ൽ മാ​ത്ര​മേ ടൗ​ണി​ലെ ട്രാ​ഫി​ക് കു​രു​ക്കി​ന് ശ​മ​ന​മു​ണ്ടാ​വു​ക​യു​ള്ളു. വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ക്ഷി ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടൗ​ണി​ലെ ഫു​ട്പാ​ത്ത് നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. സ്റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം. അ​തി​ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.