സേവനാവകാശ ശിൽപ്പശാല 23ന ്
12:40 AM Mar 21, 2017 | Deepika.com
കൽപ്പറ്റ: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും കൽപ്പറ്റ ഗവ. കോളജുമായി സഹകരിച്ച് ‘സേവനാവകാശ നിയമം: പ്രസക്തിയും പ്രയോഗവും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശിൽപ്പശാല മാർച്ച് 23ലേക്കു മാറ്റിയതായി ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. രാവിലെ 10ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാല കോളജ് പ്രിൻസിപ്പൽ ഡോ. പി. പ്രിയ ഉദ്ഘാടനം ചെയ്യും. വൈസ് പ്രിൻസിപ്പൽ രജിമോൾ അധ്യക്ഷത വഹിക്കും. വി.യു. ജോണ്സണ് വിഷയാവതരണം നടത്തും. കൃഷ്ണൻ മൂതിമൂല, ഡിസ്ന വർഗീസ്, പി.സി. അഷ്റഫ്, കെ.എസ്. സുജ എന്നിവർ പ്രസംഗിക്കും.