പനമരം: പനമരം പോലീസ് സ്റ്റേഷൻ വളപ്പിൽ പോലീസുകാരുടെ കൂട്ടായ്മയിൽ ജൈവകൃഷി ആരംഭിച്ചു. വഴുതന, പയർ, മുളക്, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് എസ്ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ ജീവനക്കാർ കൃഷി ചെയ്യുന്നത്. മൂന്ന് സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി ആരംഭിച്ചത്. ജൈവകൃഷിയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ സ്റ്റേഷനിലെ ആവശ്യങ്ങൾക്ക് തന്നെ ഉപയോഗിക്കാനാണ് തീരുമാനം. കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈഎസ്പി മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.
മാർക്കറ്റുകളിൽ നിന്നും വാങ്ങുന്ന മാരകവിഷം തളിച്ച് ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെ ഉപയോഗം കുറച്ച്, സ്റ്റേഷനിൽ ജൈവപച്ചക്കറി വിളയിക്കുക എന്ന ലക്ഷ്യമാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മീനങ്ങാടി സിഐ പി. പളനി, പനമരം എസ്ഐ വിനോദ് വലിയാറ്റൂർ തുടങ്ങിയവർ പ്രസംഗിച്ചു.
പോലീസ് സ്റ്റേഷൻ വളപ്പിൽ ജൈവകൃഷി ആരംഭിച്ചു
12:40 AM Mar 21, 2017 | Deepika.com