സൗ​ജ​ന്യ വോ​ളി​ബോ​ൾ കോ​ച്ചിം​ഗ്

11:58 PM Mar 18, 2017 | Deepika.com
വൈ​ക്കം: വി​എ​എ​സ് സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ പ​ത്തു​വ​രെ സൗ​ജ​ന്യ വോ​ളി​ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പും താ​ലൂ​ക്ക് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും ന​ട​ക്കും. ക​ച്ചേ​രി​ക്ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ദേ​ശീ​യ വോ​ളി​ബോ​ൾ കോ​ച്ച് ബേ​ബി ജോ​സ​ഫ് പ​രി​ശീ​ല​നം ന​ൽ​കും.
ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ പ്രാ​യ​പ​രി​ധി​യി​ല്ല. ഏ​പ്രി​ൽ 16 മു​ത​ൽ 23 വ​രെ ന​ട​ത്തു​ന്ന വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ൾ 25 ന​കം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9447529515, 7907309460.