കണ്ണൂർ: മുൻമന്ത്രി എൻ. രാമകൃഷ്ണന്റെ പയ്യാന്പലത്തെ സ്മൃതി മണ്ഡപം കരിഓയിൽ ഒഴിച്ച് വികൃതമാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. സ്റ്റേഡിയം കോർണറിലെ നെഹ്റു പ്രതിമയ്ക്കു മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ഐഎംഎ ഹാളിന് സമീപം അവസാനിച്ചു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കെ. സുരേന്ദ്രൻ, സുമാബാലകൃഷ്ണൻ, ടി.ഒ. മോഹനൻ, സുരേഷ് ബാബു എളയാവൂർ, ചാനൽ തില്ലങ്കേരി, പി.പി. പുരുഷോത്തമൻ, കെ.വി. രവീന്ദ്രൻ, റജിൽ മാക്കുറ്റി തുടങ്ങിയവർ നേതൃത്വം നൽകി.
എൻ.ആർ സദ് ഭാവന ട്രസ്റ്റ് ചെയർമാൻ എം. അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു. അമൃത രാമകൃഷ്ണൻ, പി. രാമകൃഷ്ണൻ, സുമാ ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ, എ.ഡി. മുസ്തഫ, ടി.ഒ. മോഹനൻ, കെ. പ്രമോദ്, പി. പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി
01:44 AM Mar 14, 2017 | Deepika.com