നെ​ടു​മ​ങ്ങാ​ട് അ​ർ​ബ​ൻ കോ ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റേ ചെയ്തു

11:54 PM Mar 12, 2017 | Deepika.com
നെ​ടു​മ​ങ്ങാ​ട്: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് കണ്ടെത്തിയതിനെ തുടർന്ന് ​നെ​ടു​മ​ങ്ങാ​ട് അ​ർ​ബ​ൻ കോ.​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു.​ ഈ മാ​സം 26 നായിരുന്നു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. 13നാ​യി​രു​ന്നു നോ​മി​നേ​ഷ​ൻ. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക​മാ​യ വെ​ട്ടി നി​ര​ത്ത​ലും പാ​ക​പ്പി​ഴ​ക​ളും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​ആ​ർ. സു​രേ​ഷ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും നി​ർ​ത്തി​ വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.