എ​ച്ച്എംടി ജം​ഗ്ഷ​ൻ വികസനം: മു​ഖ്യ​മ​ന്ത്രി​ക്ക് ഭീ​മ​ഹ​ർ​ജി ന​ൽ​കി

01:19 AM Mar 09, 2017 | Deepika.com
ക​ള​മ​ശേ​രി : ക​ള​മ​ശേ​രി​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ റോ​ഡു​ക​ളു​ടെസം​ഗ​മ​സ്ഥാ​ന​മാ​യ എ​ച്ച്എംടി ജം​ഗ്ഷ​ന്‍റെ വി​ക​സ​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഭീ​മ ഹ​ർ​ജി ന​ൽ​കി. എച്ച്എംടി ജം​ഗ്ഷ​ൻ ഡ​വ​ല​പ്മെന്‍റ് ആ​ക്ഷ​ൻ കൗ​ൺ​സി​ലാ​ണ് പ​തി​നാ​യി​ര​ത്തി​ലേ​റെ പേർ ഒ​പ്പി​ട്ട ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.
നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചു. എ​ച്ച്എം​ടി ജം​ഗ്ഷ​നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​രി​ൽ നി​ന്ന് ര​ണ്ട് ദി​വ​സ​മെ​ടു​ത്ത് ശേ​ഖ​രി​ച്ച​താ​ണ് പ​തി​നാ​യി​രം പേ​രു​ടെ ഒ​പ്പു​ക​ൾ എ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ എം. ​ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു. റോ​ഡു​ക​ളു​ടെ വീ​തി​കൂ​ട്ട​ൽ, അ​ന​ധി​കൃ​ത കൈയേ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ൽ, പാ​ത​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ പു​ന​ര​ധി​വാ​സം, ഓ​ട്ടോ, ടെ​മ്പോ, ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ള​ട​ക്ക​മു​ള്ള​വ​യു​ടെ വി​ക​സ​നം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​വ​ശ്യങ്ങൾ. ജം​ഗ്ഷ​നോ​ട് ചേ​ർ​ന്ന് ത​രി​ശാ​യി കി​ട​ക്കു​ന്ന ഗ​വ. പോ​ളി​ടെ​ക്നി​ക് ഭൂ​മി ഏ​റ്റെ​ടു​ത്ത് ന​ഗ​ര​സ​ഭ​യ്ക്കോ ജിസി​ഡിഎ യ്ക്കോ ​കൈ​മാ​റ​ണം.
പ​ദ്ധ​തി തയാ​റാ​ക്കാ​ൻ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.
ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ എം. ​ന​ന്ദ​കു​മാ​ർ, എം.​ടി. ശി​വ​ൻ, ബൈ​ഷി ഗോ​പി​നാ​ഥ്, ഖ​ജാ​ൻ​ജി സി​റാ​ജ് എ​ന്നി​വ​രാ​ണ് നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.