അനുമതിയില്ലാതെ കടത്തിയ95 ലിറ്റർ കള്ള് പിടികൂടി രണ്ടുപേർ അറസ്റ്റിൽ

11:17 PM Mar 08, 2017 | Deepika.com
ചെറുതോണി: പെർമിറ്റില്ലാതെ ഓട്ടോറിക്ഷയിൽ കടത്തിയ 95 ലിറ്റർ കള്ള് ഇടുക്കി എക്സൈസ് സംഘം പിടികൂടി. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കഞ്ഞിക്കുഴി തള്ളക്കാനം തൈക്കാട്ട് മോൺസൺ(39), കഞ്ഞിക്കുഴി കള്ള് ഷാപ്പ് ഉടമ ഈട്ട്കലൂർകരയിൽ പ്രമോദ്(39) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ തട്ടേക്കണ്ണിയിൽനിന്ന് ഓട്ടോറിക്ഷയിൽ കള്ള് കൊണ്ടുവരികയായിരുന്നു. കീരിത്തോട്ടിൽ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനക്കിടയിലാണ് കള്ള് കയറ്റിവന്ന ഓട്ടോറിക്ഷ പിടികൂടിയത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന മോൺസനെ ചോദ്യംചെയ്തപ്പോഴാണ് കഞ്ഞിക്കുഴി ഷാപ്പുടമയ്ക്കു വേണ്ടിയാണ് കള്ള് കൊണ്ടുവന്നതെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഷാപ്പ് ഉടമയെയും അറസ്റ്റു ചെയ്തത്. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്‌ഥരായ സി.ഡി. ദേവസ്യ, വി.ജെ. ഡൊമനിക്, കെ.പി. റോയിച്ചൻ, എം.വി ഡെന്നി, പി.കെ. ശശി തുടങ്ങിയവർ പങ്കെടുത്തു.