കോട്ടയം ചുട്ടുപൊള്ളുന്നു

12:46 AM Mar 04, 2017 | Deepika.com
കോ​​​ട്ട​​​യം: മു​​​ൻ ഫെ​​​ബ്രു​​​വ​​​രി​​​ക​​​ളെ​​​ക്കാ​​​ൾ ഇ​​​ക്കാ​​​ല്ലം താ​​​പ​​​നി​​​ല​​​യി​​​ൽ ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന. ഒ​​​രാ​​​ഴ്ച​​​യാ​​​യി 36 ഡി​​​ഗ്രി​​​യാ​​​ണ് ജി​​​ല്ല​​​യി​​​ലെ ശ​​​രാ​​​ശ​​​രി താ​​​പ​​​നി​​​ല. മു​​​ൻ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​ത് 34.5 ഡി​​​ഗ്രി​​​യാ​​​യി​​​രു​​​ന്നു. അ​​​താ​​​യ​​​ത് ഒ​​​ന്ന​​​ര ഡി​​​ഗ്രി​​​യു​​​ടെ വ​​​ർ​​​ധ​​​ന. അ​​​ന്ത​​​രീ​​​ക്ഷ ഈ​​​ർ​​​പ്പ​​​ത്തി​​​ന്‍റെ തോ​​​ത് 35ൽ ​​​താ​​​ഴെ​​​യാ​​​യ​​​തി​​​നാ​​​ൽ പ​​​ക​​​ൽ​​​ച്ചൂ​​​ടി​​​നു കൂ​​​ടു​​​ത​​​ൽ കാ​​​ഠി​​​ന്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു. ഈ​​​ർ​​​പ്പം കു​​​റ​​​യു​​​ന്ന​​​തി​​​നാ​​​ൽ മ​​​ഴ​​​യ്ക്കും സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണ്. മാ​​​ർ​​​ച്ച് ഒ​​​ന്നാം വാ​​​രം ചൂ​​​ട് 37 ഡി​​​ഗ്രി​​​യി​​​ലെ​​​ത്തും.
മ​​​ഴ​​​യു​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ മാ​​​ർ​​​ച്ച് പ​​​കു​​​തി​​​യോ​​​ടെ 38 ഡി​​​ഗ്രി​​​യി​​​ലേ​​​ക്ക് താ​​​പ​​​നി​​​ല വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
പ​​​ത്തം​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഒ​​​റ്റ​​​പ്പെ​​​ട്ട മ​​​ഴ ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു.