നഴ്സറി നിർമാണോദ്ഘാടനം നടത്തി

11:28 PM Mar 03, 2017 | Deepika.com
വടക്കഞ്ചേരി: തൊഴിലുറപ്പുപദ്ധതി നെന്മാറ ബ്ലോക്കിന്റെയും വണ്ടാഴി പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നഴ്സറി നിർമാണോദ്ഘാടനവും പരിസ്‌ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനവും ചിറ്റടിയിൽ നടന്നു.

ശിവൻകോവിൽ പരിസരത്ത് നടന്ന പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹൻദാസ് അധ്യക്ഷത വഹിച്ചു. മറ്റു പഞ്ചായത്ത് പ്രസിഡന്റുമാരായ സുധ രവീന്ദ്രൻ, കെ.പ്രേമൻ, മറ്റുജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.