രാ​ജ​ഗി​രി​യി​ൽ ശി​ല്​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

02:03 AM Mar 03, 2017 | Deepika.com
കൊ​ച്ചി: രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ലെ ര​ണ്ടാം വ​ർ​ഷ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. രാ​ജ​ഗി​രി കോ​ള​ജ് ക്യാ​ന്പ​സി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല എ​റ​ണാ​കു​ളം ജി​ല്ലാ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ൽ ന്യ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നും സു​താ​ര്യ​ത​യ്ക്കും പു​ന​ര​ധി​വാ​സ​ത്തി​നു​മു​ള്ള അ​വ​കാ​ശ നി​യ​മം എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ശി​ല്​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.
രാ​ജ​ഗി​രി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​നോ​യ് ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മൂ​ലം​ന്പി​ള്ളി കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫ്രാ​ൻ​സി​സ് ക​ള​ത്തു​ങ്ക​ൽ, രാ​ജ​ഗി​രി ഔ​ട്ട് റീ​ച്ച് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ എം.​പി. ആ​ന്‍റ​ണി, പ്രി​ൻ​സി ജേ​ക്ക​ബ്, ജി. ​ദീ​പ​ക്, കെ.​എ​ൻ. സു​ജി​ത്, മ​രി​യ ടെ​ൻ​സി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ശി​ല്​പ​ശാ​ല​യി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​ർ,വി​ദ്യാ​ർ​ഥി​ക​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.