കൽപ്പറ്റ: ചെലവ് കുറഞ്ഞ മഴവെള്ളസംഭരണ രീതികൾ സംബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ അന്പലവയൽ മേഖലാ കാർഷിക ഗവേഷണകേന്ദ്രത്തിൽ ഏകദിന ശിൽപശാല നടത്തി. ’ചെലവുകുറഞ്ഞ മഴവെള്ള സംഭരണ രീതികളും മത്സ്യവളർത്തലും’ എന്ന വിഷയത്തിൽ നടത്തിയ ശിൽപശാല ജില്ലാ സെഷൻസ് ജഡ്ജി ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ്, പി.ഡി. സജി എന്നിവർ പ്രസംഗിച്ചു.
മേഖലാ കാർഷികഗവേഷണകേന്ദ്രം റിസർച്ച് അസിസ്റ്റന്റ് ഡയറക്ടർ ഡോ. പി. രാജേന്ദ്രൻ, മത്സ്യകർഷകൻ ശശീന്ദ്രൻ എന്നിവർ ക്ലാസെടുത്തു. പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി, ഫിഷറീസ്, വനം, കൃഷി, പട്ടികവർഗ വകുപ്പ്, നബാർഡ്, വേൾഡ് മലയാളി കൗണ്‍സിൽ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ശിൽപശാല നടത്തിയത്.
ചെലവ് കുറഞ്ഞ രീതിയിൽ നടപ്പാക്കാവുന്ന വിവിധ മഴവെള്ള സംഭരണ രീതികൾ, ഘടന, നിർമാണം എന്നിവ സംബന്ധിച്ച് വിദഗ്ധർ പരിശീലനം നൽകി. സമൃദ്ധമായി മഴ ലഭിക്കുന്ന സമയത്ത് പരമാവധി മഴവെള്ളം സംഭരിച്ച് ജലക്ഷാമം നേരിടുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇത്തരത്തിൽ നിർമിക്കുന്ന കുളങ്ങളിൽ മത്സ്യകൃഷിയും നടത്തുന്നതിലൂടെ ആദായവും ഉറപ്പാക്കാം. കർഷകർ, പ്രകൃതി സ്നേഹികൾ, പൊതുജനങ്ങൾ തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുത്തു.
ഭ
ചെലവ് കുറഞ്ഞ മഴവെള്ള സംഭരണം: ശിൽപശാല നടത്തി
12:52 AM Mar 03, 2017 | Deepika.com