നെടിയശാല പള്ളിയിൽപിടിനേർച്ച

11:10 PM Mar 02, 2017 | Deepika.com
നെടിയശാല: മരിയൻ തീർഥാടന കേന്ദ്രമായ നെടിയശാല പള്ളിയിൽ വചനപ്രഘോഷണവും പിടി നേർച്ചയും നാളെ നടത്തും. രാവിലെ ആറിനും 10.30 നും വിശുദ്ധ കുർബാന, 6.45 നും 10.15 നും 11.45 നും മാതാവിന്റെ നൊവേന, 9.30 നു ആഘോഷമായ ജപമാല, വചന പ്രഘോഷണം–ഫാ. ടോണി ജോയി കുഴിപ്പിള്ളിൽ സിഎസ്എസ്ആർ, 12 നു അത്ഭുത കിണറ്റിങ്കലേയ്ക്കു പ്രദക്ഷിണം, പിടി നേർച്ച ആശീർവദിക്കലും വിതരണവും. കുടുംബ കൂട്ടായ്മയിലെ മേൽപുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് യൂണിറ്റ് പിടി നേർച്ചയ്ക്കു നേതൃത്വം നൽകും. തീർഥാടകർക്കു പ്രത്യേക പായ്ക്കറ്റുകളിൽ പിടി നേർച്ച നൽകുമെന്ന് വികാരി ഫാ. ജോയി അറയ്ക്കലും, അസി. വികാരി ഫാ. ജോസഫ് പുളിക്കലും അറിയിച്ചു.