ദേശീയ ശാസ്ത്ര ദിനാചരണം
02:20 AM Mar 02, 2017 | Deepika.com
മൈലക്കൊന്പ്: സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. ശാസ്ത്രവും സാങ്കേതിക വിദ്യയും ഭിന്നശേഷിക്കാർക്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബിഎഡ് വിദ്യാർഥിനി മെർളിൻ ഏബ്രഹാം പ്രബന്ധം അവതരിപ്പിച്ചു. പഠനശേഷി കുറവുള്ള കുട്ടികൾക്ക് ക്ലാസ് മുറികളിലുണ്ടാകാറുള്ള പ്രശ്നങ്ങൾ വ്യക്തമാക്കുന്ന സ്കിറ്റും അവതരിപ്പിച്ചു. സയൻസ് ക്ലബ് കോ-ഓർഡിനേറ്റർ ഷീംനാ പോൾ, എം.എസ്. വിഭാഗം മേധാവി പുഷ്പമ്മ സി. വടക്കേൽ, വിദ്യാർഥി പ്രതിനിധികളായ ജസി ഫ്രാൻസീസ്, ജോസ്മി ജോർജ്, എന്നിവർ പ്രസംഗിച്ചു.