ചങ്ങനാശേരി: എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളി അവകാശ പ്രഖ്യാപന സംഗമം നടത്തി.
കൂലി കുടിശിക അടിയന്തരമായി നൽകുക, ദിവസക്കൂലി 500 രൂപയായി വർധിപ്പിക്കുക, ജോലിസമയം രാവിലെ ഒന്പതു മുതൽ നാല് വരെയായി നിജപ്പെടുത്തുക, തൊഴിൽ ഉറപ്പു നിയമത്തിലെ അവകാശങ്ങൾ തൊഴിലാളികൾക്ക് ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
റാലിക്കുശേഷം സമ്മേളനം സിപിഎം ഏരിയാ സെക്രട്ടറി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. എം.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി. മനോഹരൻ, അനിതാ സാബു, പി.ആർ. അനിൽകുമാർ, സി. സനിൽകുമാർ, കെ.ടി. ഓമനക്കുട്ടൻ, എൻ.കെ. രാജേഷ് കുമാർ, എം.സി. സുഭാഷ് എന്നിവർ പ്രസംഗിച്ചു.
തൊഴിലാളി അവകാശ പ്രഖ്യാപന സംഗമം നടത്തി
11:11 PM Mar 01, 2017 | Deepika.com