പ്രതികൾ പിടിയിലായി

12:03 AM Feb 25, 2017 | Deepika.com
ആപ്പാഞ്ചിറ: പൂഴിക്കോൽ കോളിനിയിലെ കൊടുന്തലയിൽ അജിയെ വെട്ടി പരിക്കേൽപിച്ച കേസിൽ ഒളിവിലായിരുന്ന അപ്പനും മകനും പിടിയിലായി. പൂഴിക്കോൽ കോളനിയിൽ തങ്കച്ചൻ (49), മകൻ മഹേഷ് (23) എന്നിവരാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പായിരുന്നു കേസി നാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികൾ ബന്ധുവീടു കളിൽ താമസിച്ചു വരികയായിരുന്നു. ഇന്നലെ ഏറ്റുമാനൂരിൽനിന്നാണ് പ്രതികൾ പിടിയിലായത്.

കടുത്തുരുത്തി സിഐ കെ.പി. തോംസൺന്റെ നിർദേശമനുസരിച്ചു പ്രിൻസിപ്പൽ എസ്ഐ ജെ. രാജീവ്, എസ്ഐ കെ.കെ. ഷംസു, സീനിയർ സിപിഒ അജികുമാർ, മോഹനൻ, സജീഷ്, ഷാഡോ പോലീസ് അംഗങ്ങളായ ലൂക്കോസ്, ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.