കെജിഒഎ ജില്ലാ സമ്മേളനം

12:02 AM Feb 25, 2017 | Deepika.com
ചെങ്ങന്നൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ 36–ാമത് ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ നടക്കും. ഇന്നു രാവിലെ 10ന് പതാക ഉയർത്തലോടെ സമ്മേളനം ആരംഭിക്കും.

ഉച്ചകഴിഞ്ഞു യാത്രയയപ്പു സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഉപഹാര സമർപ്പണം നടത്തും. വൈകുന്നേരം നാലിന് മാർക്കറ്റ് ജംഗ്ഷനിൽ മതനിരപേക്ഷ സദസ്സ് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.