കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ പൊതു കിണറിൽ മാലിന്യം തള്ളുന്നു. കോലഞ്ചേരി-പെരുന്പാവൂർ റോഡിൽ കോടതിക്ക് സമീപം സമൃദ്ധമായി ജലമുള്ള പൊതുകിണറിലാണ് മാലിന്യം നിറയുന്നത്. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് വെള്ളത്തിനായി വർഷങ്ങൾക്ക് മുന്പ് പഞ്ചായത്ത് നിർമിച്ചതാണ് ഈ കിണർ.
പഞ്ചായത്ത് വക ഓടയും ഇതിനോട് ചേർന്ന് വന്നതോടെ കിണറിൽ മാലിന്യ നിക്ഷേപം തുടങ്ങി. സമീപ പ്രദേശങ്ങളിൽനിന്നുൾപ്പെടെ ഇപ്പോൾ വൻതോതിൽ മാലിന്യം ഇവിടെ നിക്ഷേപിക്കുന്നുണ്ട്. ഇതോടെ പ്രദേശം പകർച്ചവ്യാധി ഭീഷണിയിലുമാണ്. കിണർ ശുചീകരിച്ച് ഉപയോഗപ്രദമാക്കിയാൽ ജലക്ഷാമം രൂക്ഷമാകുന്ന വേളയിൽ ഏറെ പ്രയോജനകരമാകുമെങ്കിലും അധികൃതർ അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
പൊതു കിണറിൽ മാലിന്യം തള്ളുന്നു
10:20 PM Feb 19, 2017 | Deepika.com