ആർദ്രം മിഷൻപദ്ധതി ഉദ്ഘാടനം

08:18 PM Feb 19, 2017 | Deepika.com
ആലത്തൂർ: ആശുപത്രികളെ രോഗിസൗഹൃദ കേന്ദ്രമാക്കുക, രോഗികൾക്ക് കാര്യക്ഷമമായ ചികിത്സ ലഭ്യമാക്കുക, അടിസ്‌ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക, കുടിവെള്ള സൗകര്യവും രോഗികൾക്ക് ഇരിപ്പിട സൗകര്യങ്ങളും ഏർപ്പെടുത്തുക എന്നിങ്ങനെയുള്ള സർക്കാരിെൻറ സമഗ്ര ആരോഗ്യസംരക്ഷണത്തിെൻറ ഭാഗമായി നടപ്പാക്കുന്ന ആർദ്രം മിഷൻ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് പി..മനോജ് കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വൽസലകുമാരി അധ്യക്ഷത വഹിച്ചു. മെംബർമാരായ മുഹമ്മദ് ഹനീഫ, നടരാജൻ, ബീന ജോസ്, ജോഷി, കബീർ, ചെന്താമരാക്ഷൻ,ഷഫീക്ക്, ആശുപത്രി സൂപ്രണ്ട് ഡോ.രാമകൃഷ്ണൻ, ജയപ്രസാദ്, ജോഷി എന്നിവർ പ്രസംഗിച്ചു. പഴമ്പാലക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിെൻറ സൗകര്യം വർധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പി.മനോജ് കുമാർ അറിയിച്ചു.