പാ​ന്പാ​ക്കു​ട ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പ്ര​ചാ​ര​ണം ഇ​ന്നു തീരും

01:52 AM Feb 19, 2017 | Deepika.com
പി​റ​വം: പാ​ന്പാ​ക്കു​ട പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണ​ങ്ങ​ൾ ഇ​ന്ന് അ​വ​സാ​നി​ക്കും. 21ന് ​മേ​മ്മു​റി ഗ​വ. യു​പി സ്കൂ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്.
എ​ൽ​ഡി​എ​ഫ് അം​ഗം സ​ന്തോ​ഷ് ഓ​ലി​നാ​ൽ രാ​ജി​വ​ച്ച​തി​നേ​ത്തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും സ​ജീ​വ​മാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി.​ടി. അ​നി​ൽ​കു​മാ​റും എ​ൽ​ഡി​എ​ഫി​ന്‍റെ സാ​ജു ജോ​ർ​ജും ബി​ജെ​പി​യു​ടെ ഹേ​മ​കു​മാ​രി വേ​ണു​ഗോ​പാ​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 13 അം​ഗ ഭ​ര​ണ സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​ന് ഏ​ഴും, യു​ഡി​എ​ഫി​ന് അ​ഞ്ചും സീ​റ്റു​ക​ളാ​ണു​ള്ള​ത്. 22നാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​ത്.