വി​ശ്വ​ജ്യോ​തി കോ​ള​ജി​ൽ ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റ് സമാപിച്ചു

01:52 AM Feb 19, 2017 | Deepika.com
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി കോ​ള​ജി​ൽ എ​ൻ​ജി​നി​യ​റിം​ഗ്, മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റ് സ​മാ​പി​ച്ചു. ഓ​ട്ടോ എ​ക്സ്പോ- ഹോ​ട്ട് വീ​ൽ​സ് എ​ന്നി​വ വാ​ഹ​ന​പ്രേ​മി​ക​ളെ ആ​ക​ർ​ഷി​ച്ചു. മോ​ഡി​ഫൈ​ഡ് കാ​റു​ക​ളു​ടേ​യും എ​ക്സോ​ട്ടി​ക് കാ​റു​ക​ളു​ടേ​യും ക്രൂ​യി​സ് ബൈ​ക്കു​ക​ളു​ടേ​യും പ്ര​ദ​ർ​ശ​ന​വും ശ്ര​ദ്ധേ​യ​മാ​യി. വി​നോ​ദ​വും വി​ജ്ഞാ​ന​വും പ​ക​ർ​ന്ന എ​ർ​ത്ത് എ​ൻ​ജി​ൻ എ​ക്സി​ബി​ഷ​ൻ, പ്രോ​ജ​ക്ട് എ​ക്സ്പോ, പേ​പ്പ​ർ പ്ര​സ​ന്‍റേ​ഷ​ൻ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ക്വി​സ് പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ​യി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ സ​മ്മാ​ന​തു​ക​യും വി​ത​ര​ണം ചെ​യ്തു. ര​ണ്ടു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റ് റൈ​ഫി ടെ​ക്നോ​ള​ജീ​സ് സി​ഇ​ഒ ജോ​ണ്‍ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം, പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫ് കു​ഞ്ഞു​പോ​ൾ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ന​വീ​ൻ ജേ​ക്ക​ബ്, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.