എ​ൽ​എ​ഫി​ൽ ഹോ​സ്കോ​ണ്‍-2017 ദേ​ശീ​യ സെ​മി​നാ​ർ നടത്തി

01:52 AM Feb 19, 2017 | Deepika.com
അ​ങ്ക​മാ​ലി: ആ​ശു​പ​ത്രി​ക​ളി​ലെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, രോ​ഗി​ക​ളു​ടെ സു​ര​ക്ഷ, ആ​ശു​പ​ത്രി​ക​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും അ​ത് എ​ങ്ങ​നെ പ​രി​ഹ​രി​ക്കാം എ​ന്ന​തി​നെ​കു​റി​ച്ച് അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ ദേ​ശീ​യ സെ​മി​നാ​ർ ഹോ​സ്കോ​ണ്‍ 2017 സം​ഘ​ടി​പ്പി​ച്ചു.
വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വേ​ണ്ടി​യാ​യി​രു​ന്നു സെ​മി​നാ​ർ. ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് എം​എ​ച്ച്എ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സെ​മി​നാ​ർ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ.​ഡോ. ജോ​ർ​ജ് മൂ​ഞ്ഞേ​ലി, ഫി​സാ​റ്റ് ചെ​യ​ർ​മാ​ൻ പോ​ൾ മു​ണ്ടാ​ട​ൻ, ഡോ. ​ജെ.​കെ. മു​ക്കാ​ട​ൻ, പ്ര​ഫ. എ.​എ. സെ​ബാ​സ്റ്റ്യ​ൻ, പ്ര​ഫ. ടോ​മി വ​ർ​ഗീ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.